
ചെങ്ങന്നൂര്‍: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വനിത സംഗമം നടത്തി. മുതിര്‍ന്ന മഹിള കോണ്‍ഗ്രസ് നേതാവ് പൊന്നമ്മ രാജപ്പന്‍ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ചെറിയാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാജോൺ മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജൂണി കുതിരവട്ടം, ജനറല്‍ കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, തിരഞ്ഞെടുപ്പ് ഏജന്‍റ് അഡ്വ.കെ ആര്‍ സജീവന്‍, ചീഫ് കോര്‍ഡിനേറ്റര്‍ പി. വി. ജോണ്‍, ജോജി ചെറിയാന്‍, കെ.ഷിബു രാജന്‍, രാധാമണി ശശീന്ദ്രൻ, ഗണേഷ് പുലിയൂർ, ജി ശാന്തകുമാരി, ശ്രീലത ഓമനക്കുട്ടൻ, വത്സല ബാലകൃഷ്ണൻ, സജി മെഹബൂബ്, സീമ ശ്രീകുമാർ, ഹസീന, കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു.
അഡ്വ: എബി കുര്യാക്കോസിൻ്റെ വിജയത്തിനായി വനിത സ്ക്വാഡ് രൂപീകരിച്ച് ഭവന സന്ദര്‍ശനം നടത്തുന്നതിന് തീരുമാനിച്ചു.











